മലയാളത്തിലെ ശബ്ദതാരാവലി, ഭാഷാമിത്രം എന്നീ നിഘണ്ടുക്കളെ അടിസ്ഥാനമാക്കി, പദത്തിന്റെ അർത്ഥം, ഉച്ചാരണം, ഉൽപ്പത്തി, സമാനപദം തുടങ്ങിയ ഏകദേശം ഇരുപത്തിരണ്ടോളം വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ നിഘണ്ടു രൂപകല്പന ചെയ്തിരിക്കുന്നത്.
ഉദാഹരണമായി അമ്മ എന്ന പദം പരിശോധിക്കുക.
കേരള സർക്കാരിന്റെ കീഴിലുള്ള സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) വികസിപ്പിച്ച സമഗ്ര നിഘണ്ടു പദ്ധതിയാണ് പദസഖി. മലയാള പദസമ്പത്തിൻ്റെ സമൃദ്ധിയും ഭാഷാശാസ്ത്രസാങ്കേതികവിദ്യയുടെ ആധുനിക സാധ്യതകളും സംയോജിപ്പിച്ച്, പരമ്പരാഗത നിഘണ്ടു മാതൃകകളെ ഡിജിറ്റൽ കാലത്തിനനുസരിച്ച് നവീകരിച്ച് അവതരിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഭാഷാപ്രേമികൾ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങി മലയാളത്തെ സ്നേഹിക്കുന്ന എല്ലാവർക്കും പഠനത്തിനും ഗവേഷണത്തിനും ഒരുപോലെ പ്രയോജനപ്രദമായ സമഗ്ര നിഘണ്ടുവായാണ് പദസഖി രൂപകല്പന ചെയ്തിരിക്കുന്നത്
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) വികസിപ്പിച്ച ‘ഭാഷാമിത്രം’ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും കൂടിയാണ്. ഇതിൽ ഇംഗ്ലീഷ്–മലയാളം, മലയാളം–ഇംഗ്ലീഷ് നിഘണ്ടുക്കളോടൊപ്പം മലയാളം തെസോറസ് (നാനാർത്ഥ നിഘണ്ടു) സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു. സി-ഡിറ്റിന്റെ മറ്റൊരു പ്രധാന നിഘണ്ടു സംരംഭമായ ‘ശബ്ദതാരാവലി’ മലയാള നിഘണ്ടു, മലയാള പദസമ്പത്തിൻ്റെ സമഗ്രമായ ശേഖരമായി രൂപകൽപ്പന ചെയ്തതാണ്.‘ഭാഷാമിത്രം’ ,‘ശബ്ദതാരാവലി’ എന്നീ നിഘണ്ടു പദ്ധതികളെ അടിസ്ഥാനമാക്കിയാണ് പുതിയ നിഘണ്ടു പദസഖി രൂപകല്പന ചെയ്തിരിക്കുന്നത്. സ്രോതസ്സ് ഗ്രന്ഥങ്ങളുടെ ആധികാരികത സംരക്ഷിച്ചുകൊണ്ട്, പദങ്ങളുടെ വ്യാകരണപരമായ വിശകലനം, പ്രയോഗങ്ങൾ, വ്യാഖ്യാനങ്ങൾ, പര്യായപദങ്ങൾ, ഉദാഹരണവാക്യങ്ങൾ എന്നിവ സമഗ്രമായി ഉൾപ്പെടുത്തിയതാണ് ഈ നിഘണ്ടുവിന്റെ പ്രത്യേകത.
മലയാള ഭാഷയുടെ പദസമ്പത്ത് പദസഖി മൊബൈൽ ആപ്ലിക്കേഷനിലൂടെയും എളുപ്പത്തിൽ ലഭ്യമാണ്.
ആർ & ഡി, സി-ഡിറ്റ്
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി
തിരുവല്ലം പി.ഒ.
തിരുവനന്തപുരം - 695027.
കേരളം, ഇന്ത്യ
ഇ-മെയിൽ: research@cdit.org
ഫോൺ: +91 471 2380910,2380912
ഈ ഡിജിറ്റൽ നിഘണ്ടു മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ ഞങ്ങളെ അറിയിക്കാൻ താഴെ കാണുന്ന ഫോം പൂരിപ്പിക്കുക: